വൈപ്പിൻ: ഡിസംബർ 26 മുതൽ 31 വരെ നടക്കുന്ന വൈപ്പിൻ കാർണിവൽ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു . മാലിപ്പുറം സ്വതന്ത്ര മൈതാനിയിലിയാരിക്കും കാർണിവൽ. റാലി മുരുക്കുംപാടത്ത് നിന്ന് ആരംഭിച്ച് മാലിപ്പുറം സ്വതന്ത്ര്യ മൈതാനിയിൽ സമാപിക്കും.
പ്രസിഡന്റ് ആന്റണി സജി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അഡ്വ. ഷൈജൻ സി. ജോർജ്, കമ്മിറ്റി ഭാരവാഹികളായ അഡ്വ. കെ.എസ്. ഷൈജു, അഡ്വ.ഡെനിസെൻ കോമത്ത്, കെ .എസ്. രാധാകൃഷ്ണൻ , പ്രമോദ് മാലിപ്പുറം, എം. എച്ച്. റഷീദ്, സേവ്യാർ പാലക്കപറമ്പിൽ, ജോസി പി. തോമസ് ,ടി. ആർ. ശങ്കർദാസ് ,കെ .പി. സെബാസ്റ്റിൻ, ആന്റണി കൈതക്കൽ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |