പാലക്കാട്: ഓണക്കാലത്ത് പാലിന്റെയും പാലുത്പന്നങ്ങളുടെയും വിൽപ്പനയിൽ മലബാർ മിൽമയ്ക്ക് മികച്ച നേട്ടം. സെപ്തംബർ 4 മുതൽ 7 വരെയുള്ള നാലു ദിവസങ്ങളിൽ 39.39 ലക്ഷം ലിറ്റർ പാലും 7.18 ലക്ഷം കിലോ തൈരും മലബാർ മേഖലാ യൂണിയൻ വിൽപ്പന നടത്തി. മുൻ വർഷത്തെ അപേക്ഷിച്ച് പാൽ വിൽപനയിൽ 11 ശതമാനവും തൈര് വിൽപനയിൽ 15 ശതമാനവും വർദ്ധനവുണ്ടായി.
കൂടാതെ 496 മെട്രിക് ടൺ നെയ്യും 64 മെട്രിക് ടൺ പേഡയും 5.5 ലക്ഷം പായ്ക്കറ്റ് പാലടയും ഓണക്കാലത്ത് വിൽപ്പന നടത്തി. സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ ഈ വർഷവും 50 മില്ലി മിൽമ നെയ് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഓണക്കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാർ മിൽമ നൽകിയിട്ടുള്ളത്.
കൺസ്യൂമർ ഫെഡ് കേരളത്തിൽ ഉടനീളം സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി മിൽമ ഉത്പന്നങ്ങൾ ഉൾപ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിപണനം നടത്താനായി. ഇതെല്ലാം വലിയ നേട്ടമായെന്ന് മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പി. മുരളി അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും യൂണിയന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |