കൊല്ലം: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ചതുർദിന ഓണാഘോഷം സ്നേഹ സദ്യയോടെ സമാപിച്ചു. രാവിലെ ലൈബ്രറിയിൽ കൂടിയ സമാപന സമ്മേളനം മലയാളം - കന്നഡ കവയിത്രി ഡോ. സുഷമ ശങ്കർ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ് അദ്ധ്യക്ഷനായി. വയോജന സമിതി സെക്രട്ടറി കെ. ഇബ്രാഹിം കുട്ടി, ബാലവേദി പ്രസിഡന്റ് റംസ റഷീദ്, വനിതാ വേദി പ്രസിഡന്റ് എം. ഷൈലജ, ലൈബ്രറി വൈസ് പ്രസിഡന്റ് അൻസാർ വിളയിൽ, കവി മുഖത്തല ജി. അയ്യപ്പൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ കരീം സ്വാഗതവും വനിതാ വേദി സെക്രട്ടറി സുലേഖ യാക്കൂബ് നന്ദിയും പറഞ്ഞു. കലാ - സാഹിത്യ മത്സര വിജയികൾക്ക് ഡോ. സുഷമ ശങ്കർ സമ്മാനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |