കോട്ടയം. പൊതുജനങ്ങളെ കുഴിയിൽ വീഴ്ത്തുന്ന സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യു.ഡി.എഫ് പ്രവർത്തകർ. കഞ്ഞിക്കുഴി ദേശീയപാതയിലെ കുഴികളിൽ പൂക്കളിട്ടാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുഴികൾ അടയ്ക്കാനുള്ള നടപടികൾ സർക്കാർ എത്രയും വേഗം സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്നത് സൂചന സമരം മാത്രമാണെന്നും, പൊതുജനങ്ങളെ വലയ്ക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ നടപടികൾ വൈകുകയാണെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും യു.ഡി.എഫ് അറിയിച്ചു. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, സിബി കൊല്ലാട്, എസ്. രാജീവ്, ജി.ഗോപകുമാർ, പ്രിൻസ് ലൂക്കോസ്, സിസി ബോബി, മോഹൻ കെ.നായർ, രജനി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |