തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം പ്രഹസനമാണെന്നും യഥാർത്ഥ പ്രശ്‌നബാധിതർ മുല്ലൂർ പ്രദേശവാസികളാണെന്നും ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ പറഞ്ഞു. വിഴിഞ്ഞം മദർ പോർട്ട് യാഥാർത്ഥ്യമാകണമെന്നും വികസനത്തിന് തടയിടാൻ ആരെയും അനുവദിക്കില്ലെന്നും വാർഡ് കൗൺസിലർ ഓമന പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ മോഹൻ നായർ, ചൊവ്വര സുനിൽ, വിവേകാനന്ദൻ, പുളിങ്കുടി ശശി, സത്യകുമാർ, സന്തോഷ്, സഞ്ജുലാൽ, അജിത് എന്നിവരും പങ്കെടുത്തു.