എടപ്പാൾ: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി.നന്ദിതയെ ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി അനുമോദിച്ചു. ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ്മ ഏരിയ കമ്മിറ്റിക്ക് വേണ്ടി നന്ദിതയ്ക്ക് മൊമെന്റോ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് അഭിനവ്, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്, വൈസ് പ്രസിഡന്റ് രോഹിത്, എക്സിക്യൂട്ടീവ് അംഗം അർജുൻ, എടപ്പാൾ ഏരിയ സെക്രട്ടറി രേവതി, പ്രസിഡന്റ് അനാമിക, കൺവീനർ ടി.കെ.സൂരജ്, കോ-ഓർഡിനേറ്റർ പ്രബീഷ്, ജോയിന്റ് കൺവീനർ പ്രവീൺ, ശ്രീമതി തവനൂർ, എ.പി. സുബ്രു, അനുരാഗ് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |