എടപ്പാൾ: പ്രശസ്ത നാടകാചാര്യൻ തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസിയുടെ സ്മരണാർത്ഥം നാടക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് എടപ്പാൾ നാടക അരങ്ങ് ഏർപ്പെടുത്തിയ ടിയാർസി സ്മാരക പുരസ്കാരം നൽകാൻ പൗർണ്ണമി ശങ്കറിനെ ആലംങ്കോട് ലീലാകൃഷ്ണൻ, ശിവജി ഗുരുവായൂർ ,രജനി മുരളി എന്നിവരടങ്ങിയ ജൂറി തിരഞ്ഞെടുത്തു. പ്രശസ്തിപത്രവും 10,001 രൂപയുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ ആറിന് നാടക അരങ്ങിന്റെ 13ാമത് നാടകമേളയുടെ ഉത്ഘാടന വേദിയിൽ വച്ച് നൽകുമെന്ന് സംഘാടകരായ പ്രഭാകരൻ നടുവട്ട, സുധീർ ബാബു. ദാസ് കുറ്റിപ്പാല, സി.ബാലസുബ്രഹ്മണ്യൻ, കെ.സദാനന്ദൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |