SignIn
Kerala Kaumudi Online
Thursday, 19 September 2024 10.50 AM IST

അലക്ഷ്യമായി റോഡിലേക്ക് ആർച്ച് മറിച്ചിട്ടു, സ്‌കൂട്ടർ യാത്രികയായ യുവതിക്കും മകൾക്കും ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
leka

നെയ്യാറ്റിൻകര: തിരക്കേറിയ റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് അശ്രദ്ധയോടെ മറിച്ചിട്ടതിനെ തുടർന്ന് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന അമ്മ‌യ്‌ക്കും മകൾക്കും ഗുരുതര പരിക്കേറ്റു. നെയ്യാറ്റിൻകര പൂവാർ റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ കഴിഞ്ഞ 11ന് വൈകിട്ട് 4മണിയോടെയാണ് അപകടം. നെയ്യാറ്റിൻകരയിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് പൂഴിക്കുന്ന് വി.പി നിവാസിൽ നെടുമങ്ങാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബിജുവിന്റെ ഭാര്യ ലേഖ (44), മകൾ അനുഷ (15) എന്നിവർക്ക് പരിക്കേറ്റത്. പൊഴിയൂരിൽ പബ്ലിക് ഹെൽത്ത് നഴ്സ് ആണ് ലേഖ.

തലയ്‌ക്കും വായ്‌ക്കും താടിയിലും ഗുരുതര മുറിവേറ്റ ലേഖയുടെ കഴുത്തിനും ശ്വാസകോശത്തിനും ചതവുണ്ട്. അപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലേഖയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സർജറി കഴിഞ്ഞ ലേഖയുടെ മുഖത്തെ മുറിവ് ഗുരുതരമാണ്. മകളുടെ നെറ്റിക്കും മൂക്കിന്റെ ഭാഗത്തും എല്ല് പൊട്ടലും ശരീരത്ത് മുറിവുകളും ചതവുകളുമുണ്ട്. സംസാരിക്കാൻ കഴിയാത്ത ലേഖയ്ക്ക് ഭക്ഷണം ദ്രവരൂപത്തിലാണ് നൽകുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയതായും ഭർത്താവ് ബിജു പറഞ്ഞു.

ഓലത്താന്നി നവകേരള ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് സ്ഥാപിച്ച ആർച്ചാണ് പരിപാടികൾക്ക് ശേഷം അഴിച്ച് മാറ്റുന്നതിനിടെ അപകടമുണ്ടായത്. നെയ്യാറ്റിൻകരയിൽ നിന്നും മകളുമായി സ്‌കൂട്ടറിൽ വരുന്നതിനിടെ ആർച്ച് മറിഞ്ഞ് വീഴുന്നത് കണ്ട് സ്‌കൂട്ടർ നിറുത്താൻ ശ്രമിുച്ചെങ്കിലും ലേഖയുടെ മുഖത്തൂകൂടി ആർച്ച് മറിഞ്ഞ് വീഴുകയായിരുന്നു.

പന്തൽ ആൻഡ് ഡെക്കറേഷൻ സാധനങ്ങൾ വാടകയ്‌ക്ക് നൽകുന്ന നെല്ലിമൂട് സ്വദേശിയായ മണിയന്റെ കൈയിൽ നിന്നാണ് കരാറുകാരനായ സെൽവരാജൻ ക്ലബിന്റെ ആഘോഷപരിപാടികൾക്കായി പന്തൽ ആൻഡ് ഡെക്കറേഷൻ ഒരുക്കിയത്. ഇതോടനുബന്ധിച്ചായിരുന്നു റോഡിൽ കൂറ്റൻ ആർച്ചും സ്ഥാപിച്ചത്. ഇവരെ പ്രതിയാക്കി നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

ആർച്ച് മുഴുവനായി തയ്യാറാക്കി വാഹനത്തിൽ കൊണ്ടുവന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പരിപാടികൾ അവസാനിക്കുമ്പോൾ അതേ രീതിയിൽ പൊളിച്ചുമാറ്റി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയാണ് പതിവ്. ഇങ്ങനെ ആർച്ച് റോഡിന്റെ ഇരുവശങ്ങളിൽ നിന്നും തൊഴിലാളികൾ അഴിച്ചുമാറ്റുമ്പോഴായിരുന്നു അപകടം. റോഡിൽ വാഹനം നിയന്ത്രിക്കാനോ ആർച്ച് പൊളിച്ച് മാറ്റുന്നതു സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും യാത്രക്കാർക്ക് നൽകാതെയാണ് അശ്രദ്ധമായി പൊളിച്ചു നീക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.