പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറയുക. കേസിലെ പന്ത്രണ്ട് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ 16 പ്രതികൾക്കും ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. ഇവരിൽ 12 പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു കൂറുമാറ്റിയെന്നാരോപിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |