അമ്പലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഓർമ്മയ്ക്കായി പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. കെ.പി.സി.സി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോഷക സംഘടനയായ ശാസ്ത്രവേദി ഭാരത് ജോഡോ യാത്രയെ അനുഗമിച്ചുകൊണ്ട് പ്രധാന കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടുന്നുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഹരിപ്പാട്ട് രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചിരുന്നു. ഇന്നലെ ജോഡോ യാത്ര ആരംഭിച്ച അറവുകാട് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നടീൽ കെ.മുരളീധരൻ എം.പി നിർവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മരുതം കുഴി സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ എസ്. പ്രഭുകുമാർ, അറവുകാട് ക്ഷേത്രം പ്രസിഡന്റ് എസ്. കിഷോർകുമാർ, സെക്രട്ടറി പി.ടി. സുമിത്രൻ, ശാസ്ത്രവേദി സംസ്ഥാന കമ്മിറ്റി അംഗം കെ. രാജീവൻ, മാഗസിൻ എഡിറ്റർ എൻ.എൽ. ശിവകുമാർ, ജില്ലാ പ്രസിഡന്റ് ബി. പ്രസന്നകുമാർ, സെക്രട്ടറി കാർത്തിക് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |