കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും സംയുക്തമായി ഒക്ടോബർ 15ന് കോട്ടപ്പുറം കായലിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം നടത്തും. നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത 9 ചുണ്ടൻ വള്ളങ്ങളെ ഉൾപ്പെടുത്തി നടക്കുന്ന ലീഗിലെ ആറാമത്തെ മത്സരമാണ് കോട്ടപ്പുറം കായലിൽ നടക്കുക. മേത്തല കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.യു.ഷിനിജ, വൈസ് ചെയർമാൻ കെ.ആർ.ജൈത്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ് എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികളായി വി.ആർ.സുനിൽകുമാർ എം.എൽ.എ (ചെയർമാൻ), പി.ഐ.സുബൈർ (ജനറൽ കൺവീനർ), മുസ്രിസ് മാനേജിംഗ് ഡയറക്ടർ ഡോ:മനോജ് കുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന 501 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം:
സംഘാടക സമിതി ഭാരവാഹികൾ
തൃശൂർ : കിസാൻ സഭ അഖിലേന്ത്യാ സമ്മേളത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി മന്ത്രി കെ.രാധാകൃഷ്ണൻ ( ചെയർമാൻ), എ.സി.മൊയ്തീൻ എം.എൽ.എ (ജനറൽ കൺവീനർ), എം.എം.വർഗീസ് (ട്രഷറർ ), എം.വി.ജയകുമാർ, വൽസൻ പനോളി, ബേബി ജോൺ, എം.കെ.കണ്ണൻ, എൻ.ആർ.ബാലൻ (വൈ.ചെയർമാൻ), എ.എസ്.കുട്ടി, പി.ആർ.വർഗ്ഗീസ്, മുരളി പെരുനെല്ലി എം.എൽ.എ, പി.കെ.ഡേവീസ്, യു.പി.ജോസഫ്, പി.കെ.ഷാജൻ, കെ.വി.അബ്ദുൾ ഖാദർ, കെ.വി.നഫീസ (കൺവീനർമാർ) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികൾ.
കെ.എ.ഉണ്ണിക്കൃഷ്ണന് സ്വീകരണം
തൃശൂർ : റബ്ബർ ബോർഡ് അംഗമായി നിയമിതനായ കെ.എ.ഉണ്ണിക്കൃഷ്ണന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് സി.ഡി.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ അതുല്യഘോഷ്, പി.കെ.പ്രസന്നൻ, ഇന്ദിര ദേവി ടീച്ചർ, സന്തോഷ് കിളവൻ പറമ്പിൽ, അഡ്വ.മനോജ് കുമാർ, ഗോപകുമാർ, സുധൻ പുളിക്കൽ, സുബിൻ, ചന്ദ്രൻ, ഐ.ജി.പ്രസന്നൻ, അനിൽ, സുരേഷ്, വേണുഗോപാൽ, രാധാകൃഷ്ണൻ, ലീല നാരായണൻ, രഘു, മോഹനൻ കുന്നത്ത് എന്നിവർ പങ്കെടുത്തു. ബി.ഡി.എം.എസിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമ്പിളി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഷൈനി, ചന്ദ്രിക തിലകൻ, ഇന്ദിര ദേവി ടീച്ചർ, ലീല നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |