ആലപ്പുഴ : ശ്രീനാരായണ ഗുരുദേവന്റെ 95ാമത് മഹാസമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, കാർത്തികപ്പള്ളി, ചേപ്പാട്, കായംകുളം, മാവേലിക്കര, മാന്നാർ, ചാരൂംമൂട്, ചെങ്ങന്നൂർ യൂണിയനുകളിലെ ശാഖായോഗങ്ങൾ, വിവിധ സംഘടനകൾ, ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ നേതൃത്വത്തിൽ ഗുരുദേവ ചിത്രത്തിൽ പുഷ്പാർച്ചന, ശാന്തിഹവനം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, ഉപവാസം, കഞ്ഞിവീഴ്ത്തൽ, മഹാസമാധി പ്രാർത്ഥന, ശാന്തിയാത്ര, പ്രഭാഷണം എന്നിവ നടന്നു.
ചെട്ടികാട് 581ാം നമ്പർ ശാഖയിലെ അന്നദാന വിതരണോദ്ഘാടനം പാട്ടുക്കളം ക്ഷേത്ര യോഗം സെക്രട്ടറി വി.കെ.സാനു നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, സമാധി ദിനാചരണ കമ്മറ്റി ചെയർമാൻ രാജേന്ദ്രൻ, ശാഖാ പ്രസിഡന്റ് സോമൻ, സെക്രട്ടറി സുനി ലാൽ, വൈസ് പ്രസിഡന്റ് വി.ആർ.പ്രേംകുമാർ, രക്ഷാധിക്കാരികളായ സി.പി.മോഹനൻ, ആർ.കെ.ശിവരാമൻ എന്നിവരും പങ്കെടുത്തു. തുമ്പോളി 478ാം നമ്പർ ശാഖയിൽ മഹാസമാധി ദിനാചരണം യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കെ.എം.ബൈജു, സെക്രട്ടറി ജി.മോഹൻകുമാർ എന്നിവർ പങ്കെടുത്തു. ഗുരുധർമ്മപ്രചരണ സഭ പുളിങ്കുന്നു പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടി കിഴക്കു ഗുരു ജംഗ്ഷനിൽ നടന്ന ഗുരുദേവ മഹാസമാധിദിനാചരണ യോഗം എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗം ടി.എസ്.പ്രദീപ് കുമാർ ഉദ്ഘാനം ചെയ്തു. കിടങ്ങാംപറമ്പ് 12.എ ശാഖയിലെ ഗുരുകൃപ മൈക്രോ ഫൈനാൻസിന്റെ ആഭിമുഖ്യത്തിൽ പായസ വിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |