ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായകൾക്കുള്ള മെഗാ വാക്സിനേഷൻ യജ്ഞം 'വാക്സി ഡ്രൈവ് ' ഇന്ന് രാവിലെ 7ന് ബീച്ചിൽ ജില്ലാകളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. തെരുവ് നായ്ക്കളെ കാച്ചേഴ്സിനെ ഉപയോഗിച്ച് പിടിച്ച് വെറ്ററിനറി ഡോക്ടർമാരുടെ സഹായത്തോടെ വാക്സിനേറ്റ് ചെയ്യും.
വാക്സിനേറ്റ് ചെയ്ത നായ്ക്കളുടെ വന്ധ്യംകരണ നടപടികൾക്കായി ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള സംഘടനകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 28 വരെ സംഘടനകൾക്ക് അപേക്ഷിക്കാം. സംഘടനകളെ ഉപയോഗിച്ചും, നഗരസഭ നേരിട്ട് വെറ്റിനറി ഡോക്ടർമാരെ ഉപയോഗിച്ചും എ.ബി.സി പദ്ധതി നടപ്പാക്കുമെന്ന് ചെയർപേഴ്സൺസൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |