കോഴിക്കോട്: ബൈക്കിന്റെ എൻജിൻ കവറിൽ കുടുങ്ങിയ യുവാവിന്റെ വിരൽ പുറത്തെടുത്തു. പന്തീരങ്കാവ് പന്നിയൂർകുളം ദ്വാരകയിൽ ദേവാനന്ദിന്റെ(19) കൈ വിരലാണ് കുടുങ്ങിയത്. മീഞ്ചന്തയിലെ ബൈക്ക് വർക്ക് ഷോപ്പിലെത്തിയതായിരുന്നു. വൈകിട്ട് 4.30നാണ് സംഭവം. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ എൻജിൻ കവറുമായി എത്തുകയായിരുന്നു. കട്ടിംഗ് യന്ത്രം ഉപയോഗിച്ച് കവർ മുറിച്ചു മാറ്റി. സ്റ്റേഷൻ ഓഫീസർ റോബി വർഗീസ്, ഫയർ ഓഫീസർമാരായ വി.പി. രജീഷ്, ഒ.കെ. പ്രജിത്ത്, ലിജു, ജോസഫ്, രാഗേഷ് എന്നിവർ ചേർന്നാണ് എൻജിൻ കവർ മുറിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |