മണ്ണാർക്കാട്: കുണ്ട്ലക്കാട് സൗപർണിക ചാരിറ്റി കൂട്ടായിമയും ട്രിനിറ്റി കണ്ണാശുപത്രിയും വാർഡ് 7,17 ജാഗ്രത സമിതിയും സംയുക്തമായി സൗജന്യ കണ്ണ് പരിശോധന ക്യാമ്പും റാങ്ക് ജേതാക്കളെ അനുമോദിക്കലും സംഘടിപ്പിച്ചു. കോട്ടോപ്പാടം വേങ്ങ എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓരോ മാസവും ഓരോ പ്രവർത്തനം എന്ന ലക്ഷ്യത്തിലൂടെയുള്ള ജനകീയ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തുടർന്ന് നീറ്റ് പരീക്ഷയിൽ നേട്ടം കൈവരിച്ച അനീന റെജിയെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.ഡബ്ല്യുയിൽ അഞ്ചാം റാങ്ക് നേടിയ അർഷിത ടി അലിയെയും എൻ.എം.എം.എസ് പരീക്ഷയിൽ വിജയിച്ച ആദർശിനെയും എസ്.എസ്.എഫ് സാഹിത്യോത്സവത്തിൽ വിജയിച്ച മുബഷിർ നെയും ആദരിച്ചു.
വാർഡ് മെമ്പർ റഫീന മുത്തനിയിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, അരിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കർ, എ. അസൈനാർ, കെ.കെ രാമചന്ദ്രൻ, പാറയിൽ മുഹമ്മദാലി, ബ്ലോക്ക് മെമ്പർമാരായ കുഞ്ഞുമുഹമ്മദ്, വി. പ്രീത, കെ. വിനീത, പി.എം. മുസ്തഫ എൻ.പി കാസിം, പാറക്കോട്ട് ഗോപി, സി. കൃഷ്ണൻകുട്ടി, ഷിഹാബ് പേരുവുണ്ട, ജുനൈസ് ടി, നൗഫൽ, ചള്ളപ്പുറത്ത് ഇബ്രാഹീം, സി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കൂട്ടായ്മ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദാലി സ്വാഗതവും വാർഡ് മെമ്പർ ഐയ്നെല്ലി നസീമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |