കൊച്ചി : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി ഡിസംബർ 10 ന് സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തിന് മുന്നോടിയായി പങ്കാളികളെ കണ്ടെത്താൻ താത്പര്യമുള്ളവർക്കായി സംഗമം ഒക്ടോബർ 9ന് രാവിലെ 9.30ന് എറണാകുളം ഗാന്ധിനഗർ കൊച്ചിൻ ഈസ്റ്റ് ലയൻസ് കമ്മ്യൂണിറ്റി ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും അനാഥർ, അംഗവൈകല്യമുള്ളവർ, വിധവകളുടെ മക്കൾ എന്നിവർക്ക് മുൻഗണന നൽകിയാണ് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വധൂവരന്മാർക്ക് കുറഞ്ഞത് 2 പവൻ സ്വർണ്ണം, വിവാഹ വസ്ത്രവും കൂടാതെ 10,000 രൂപയുടെ സാമ്പത്തിക സഹായവും സമ്മാനങ്ങളും നൽകും. പുനർവിവാഹിതർക്കും അവസരമുണ്ട്. വിവരങ്ങൾക്ക്: 9207818194 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |