തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരഹൃദയത്തിലെ വടക്കെ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രദർശിനി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ സ്വാഗതം പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ , സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജയ് സേനൻ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജില്ലാ സെക്രട്ടറിമാരായ എൻ.ആർ. റോഷൻ, ഡോ. വി. ആതിര, പൂർണിമ സുരേഷ്, വിൻഷി അരുൺ, മണ്ഡലം ജനറൽ സെക്രട്ടറി മനോജ് മഠത്തിൽ, മഹിളാ മോർച്ച സംസ്ഥാന ട്രഷറർ സത്യലക്ഷ്മി, കൗൺസിലർമാരായ എൻ. പ്രസാദ്, കെ.ജി. നിജി, എൻ.വി. രാധിക എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |