തിരുവനന്തപുരം: അന്താരാഷ്ട്ര ബധിരദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം അസോസിയേഷൻ ഒഫ് ദ ഡഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബധിരദിന സന്ദേശ റാലിയുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 3ന് സ്റ്റാച്യു സംസ്കൃതി വിചാർ ഭവനിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പോത്തൻകോട് ലയൺസ് ക്ളബ് പി.എം.ജെ.എഫ് ചെയർമാൻ ലയൺ എ.കെ അബ്ബാസ്, കൗൺസിലർ ഐ.എം പാർവതി, റിട്ട. ഡി.ഡി.സി ശങ്കരൻകുട്ടി, വനിതാപൊലീസ് സബ് ഇൻസ്പെക്ടർ ആശാചന്ദ്രൻ, ബധിരവിദ്യാലയം റിട്ട. പ്രിൻസിപ്പൽ ആനി മാത്യു കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |