ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി പദവിയിലേക്ക് ആരെന്ന തർക്കം തുടരവെ പ്രശ്നപരിഹാരത്തിന് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിനെ കോൺഗ്രസ് നേതൃത്വം രംഗത്തിറക്കിയേക്കും. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് കമൽനാഥ് ഡൽഹിയിലെത്തിയിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി പദ തർക്കം കമൽനാഥിന്റെ കൂടെ ഇടപെടലിൽ പരിഹരിക്കാനാണ് അദ്ദേഹത്തെ നിയോഗിച്ചത് എന്നാണ് വിവരം.
തർക്കം രൂക്ഷമായതോടെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെ ഗാന്ധി കുടുംബം പിന്തുണച്ചേക്കില്ല. ഗെലോട്ടുമായി അടുപ്പം സൂക്ഷിക്കുന്ന നേതാവായതിനാലാണ് കമൽനാഥിനെ പാർട്ടി നിയോഗിച്ചത്.
അതേസമയം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമൽനാഥിനെ നിർത്തി പ്രശ്നം അവസാനിപ്പിക്കാനും നേതൃത്വം ശ്രമിക്കുന്നതായും സൂചനയുണ്ട്. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലിരുത്താൻ കഴിയില്ലെന്ന കടുംപിടുത്തത്തിലാണ് എംഎൽഎമാർ. 2020ൽ സർക്കാരിനെ വീഴ്ത്താൻ വിമത നീക്കം നടത്തിയത് ഉയർത്തിക്കാട്ടിയാണ് ഇവർ പ്രതിഷേധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |