ചേർത്തല : ശക്തീശ്വരം-റെയിൽവേ സ്റ്റേഷൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, അടിയന്തരമായി റോഡ് നിർമാണം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് 1,31 വാർഡ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരവും ധർണയും യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ,സി.ഡി.ശങ്കർ,കെ.സി ആന്റണി,ബി.ഭാസി, ബൂത്ത് പ്രസിഡന്റ് എ.പി.റജി, യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ധിരൻ ബേബി,ശിവമോഹൻ,അർജുൻ,രാജേഷ്, അനിൽകുമാർ, ത്യാഗരാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |