അമ്പലപ്പുഴ : അമ്പലപ്പുഴയിലും എടത്വയിലും മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി .പ്രഫുൽ ഉദ്ഘാടനം ചെയ്തു. പി .ടി .സിബി അദ്ധ്യക്ഷനായി. കെ.സി.അനൂപ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ്, എൽ.മായ, പി.പി.അനിൽകുമാർ, സി.സി.നയനൻ, ജി.രാജേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എസ്.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: പി.ടി.സിബി (പ്രസിഡന്റ്), ഒ.സ്മിത, എസ്.ശ്രീരാജ്(വൈസ് പ്രസിഡന്റുമാർ), സി.എസ്.സുനിൽ രാജ് (സെക്രട്ടറി), ജെ.ശ്യാംകുമാർ, ബിബിൻ ബി.ബോസ് (ജോയിന്റ് സെക്രട്ടറിമാർ), വി.പ്രവീൺ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |