ആലപ്പുഴ: നായ്ക്കളെ ഭയക്കാതെ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ പറഞ്ഞു. വനിത ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഐ.എം.എ ജില്ലാ കമ്മറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പേവിഷ ബാധ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ.മുഹമ്മദൻസ് ഗേൾസ് സ്‌ക്കൂളിൽ നിർവഹിക്കുകയായിരുന്നു അവർ. ഹെഡ്മാസ്റ്റർ ആനി അമ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ. സൈറു ഫിലിപ്പ് വിഷയം അവതരിപ്പിച്ചു. ടി.വി. മിനിമോൾ., ഡോ.എ.പി.മുഹമ്മദ്, ,വി.ജി.വിഷ്ണു, യ സിമി ഷാഫിഖാൻ, നസീർ പുന്നക്കൽ, കെ.നാസർ എന്നിവർ സംസാരിച്ചു.