തിരുവനന്തപുരം: പ്രതിവാര വർത്തമാനം എന്ന പേരിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫേസ്ബുക്ക് പേജിൽ പുതിയ പംക്തി ആരംഭിക്കുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആഴ്ചതോറും ജനകീയ വിഷയങ്ങളിൽ പ്രതികരണവുമായി ആനാവൂർ എത്തുന്നത്. ഒക്ടോബർ 1ന് ആദ്യ ഭാഗം സംപ്രേഷണം ചെയ്യും. ജില്ലയിലെ വിവിധ വിഷയങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുകയാണ് ലക്ഷ്യം. ചില ആഴ്ചകളിൽ സംസ്ഥാന വിഷയങ്ങളിലും പ്രതികരണമുണ്ടാകും. മാറുന്ന കാലത്തിനൊപ്പം പാർട്ടിയേയും മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ആനാവൂർ നാഗപ്പൻ കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |