തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ വനിതാ കൺവെൻഷൻ ബെഫി സെന്ററിൽ പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി പി.എൻ. സരസമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ കൺവീനർ കെ.മഞ്ജുഷ അദ്ധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി.ജോസ്, വി.സുഭാഷ്, ജില്ലാ പ്രസിഡന്റ് എസ്.സജീവ്കുമാർ, ജില്ലാ സെക്രട്ടറി എൻ.നിഷാന്ത്, എന്നിവർ സംസാരിച്ചു.കവിത(ബാങ്ക് ഓഫ് ഇന്ത്യ), അമ്പിളി(ഗ്രാമീൺ ബാങ്ക്), നിഷ രാജപ്പൻ(നബാർഡ്), ശുഭഗനായർ(ഐ.സി.ഐ.സി.ഐ), സ്മിത. ട നായർ(എസ്.ബി.ഐ), ഗിരിജ(കേരള ബാങ്ക്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിനീത(ഗ്രാമീൺ ബാങ്ക്) സ്വാഗതവും പാർവതി (കാത്തലിക്ക് സിറിയൻ ബാങ്ക്)നന്ദിയും പറഞ്ഞു. കെ.മഞ്ജുഷ (കേരള ബാങ്ക്) വനിതാ കൺവീനറായും പാർവതി (സി.എസ്.ബി. ബാങ്ക്), ഷീജ (കനറാ ബാങ്ക്) എന്നിവർ ജോ.കൺവീനർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |