SignIn
Kerala Kaumudi Online
Thursday, 19 September 2024 8.32 PM IST

ആപ്പിളിന് ആദായ വില.

Increase Font Size Decrease Font Size Print Page
appel

കോട്ടയം. ആപ്പിൾ വിളവെടുപ്പ് കാലമായതോടെ വില കുത്തനെ ഇടിഞ്ഞു. കിലോ 220 രൂപവരെ വിലയുണ്ടായിരുന്നത് ഇപ്പോൾ നൂറ് രൂപയായി. സിംല, കാശ്മീർ എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും കേരളത്തിലേയ്ക്ക് ആപ്പിൾ എത്തുന്നത്. ആ​ഗ​സ്റ്റ് മുതൽ വില കുറയാൻ തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണം ഉയർന്നു. റോയൽ ആപ്പിളിന് 120 രൂപയാണ് വില. റെഡ് ​ഗോൾഡിന് നൂറും റെഡ് ​ഗോൾഡ് ചെറുതിന് 80 ഉം. നേരത്തെ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ആപ്പിളിനായിരുന്നു ഉയർന്ന വില. ഇന്ധനവില വർദ്ധനവാണ് വില ഇനിയും കുറയാൻ പ്രധാന തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ആപ്പിൾ വില നേർപകുതിയിലേക്ക് എത്തിയത് മുതലാക്കുകയാണ് ആളുകൾ. എന്നാൽ വില കുറഞ്ഞത് മറച്ചു വച്ച് കൂടിയ വില വാങ്ങുന്ന വ്യാപാരികളുമുണ്ട്.

വില നിലവാരം.

റോയൽ ആപ്പിൾ: 120.

റെഡ് ​ഗോൾഡ് : 100.

ഗോൾഡ് ചെറുത് : 80.

കോട്ടയം മാർക്കറ്റിൽ 28 വർഷമായി ഫ്രൂട്ട്സ് കട നടത്തുന്ന അജി പറയുന്നു.

കഴിഞ്ഞ വർഷങ്ങളിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിൾ വില ഇതിലും കുറയേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, APPLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.