ആലപ്പുഴ: കൊവിഡ് ബാധിച്ച് രക്ഷാകർത്താക്കളിൽ ഒരാളോ രണ്ടുപേരോ നഷ്ടപ്പെട്ട, ജില്ലയിലെ കുട്ടികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം കളക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിച്ചു. അയാം ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 268 കുട്ടികൾക്കാണ് കിറ്റ് നൽകിയത്. നെസ് ലെ ഇൻഡ്യ കമ്പനി യാണ് കുട്ടികൾക്ക് കിറ്റുകൾ സ്പോൺസർ ചെയ്തത്.
5 കിലോ വീതം പച്ചരിയും ചാക്കരിയും, കടല, പരിപ്പ്, ഗ്രീൻപീസ്, മല്ലി, മഞ്ഞൾ, ഉപ്പ്, മുളക്, എണ്ണ എന്നിവ അടങ്ങിയ കിറ്റുകളാണ് നൽകിയത്. കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ല ശിശു സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് സർവേ നടത്തി തയ്യാറാക്കിയ മുൻഗണന പട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു വിതരണം. പദ്ധതിയുടെ തുടർച്ചയായി കുട്ടികളുടെ ആവശ്യങ്ങൾ മനസിലാക്കി സ്പോൺസർമാരെ കണ്ടെത്തുമെന്നും കളക്ടർ പറഞ്ഞു. ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ, സ്നേഹ ജാലകം എൻ.ജി.ഒ അംഗങ്ങളായ ജോയി, വിനുമോൻ, ദ്രുവ്, ജില്ല ശിശു സംരക്ഷണ ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |