പന്തളം: തോന്നല്ലൂർ പബ്ലിക് ലൈബ്രറിയിൽ സമം,ലിംഗസമത്വം ചർച്ചാക്ലാസ് നടത്തി. പ്രസിഡന്റ് അഡ്വ. എസ്. കെ. വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാവിജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം പി. ലീന വിഷയാവതരണം നടത്തി. പൊഫ.വി.രമാദേവി,പികെ. സ്വർണമ്മ,ജി. ബാലകൃഷ്ണൻ നായർ,പി.കെ. ഉജാല,പന്തളം രാജു,സന്തോഷ്.ആർ, വിദ്യാമഹേഷ്,കെ.എൻ.ജി.നായർ ദിവ്യ.എസ്. കുമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി പി. ജി. രാജൻബാബു സ്വാഗതവും ലൈബ്രേറിയൻ ടി.ശാന്തകുമാരി നന്ദിയും പറഞ്ഞു. തുടർന്ന് പൂജവെയ്പ് നടന്നു.ബുധനാഴ്ച രാവിലെ 8.30 ന് പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |