SignIn
Kerala Kaumudi Online
Thursday, 19 September 2024 3.26 AM IST

സിൽവർലൈൻ വിരുദ്ധ സമിതി വാർഷികം

Increase Font Size Decrease Font Size Print Page
mla
ചോറോട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ രണ്ടാം വാർഷിക ദിനത്തിന്റെ സമാപന സമ്മേളനം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ രണ്ടാംവാർഷിക ദിനത്തിന്റെ സമാപന സമ്മേളനം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിൽവർ ലൈൻ പദ്ധതിക്കെതിരെ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് അവർ പറഞ്ഞു. പദ്ധതിക്കെതിരെയുള്ള സമരത്തിൽ പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ അടിച്ചമർത്തുകയാണ്. ഇനി വരാൻ പോകുന്നത് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നാളുകളാണെന്നും സ്ത്രീകൾ സമരസജ്ജരാകണമെന്നും അവർ പറഞ്ഞു. സമരസമിതി ചെയർമാൻ സി. നിജിൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.രാജൻ, മോളി ജയൻ, സജീവൻ. പി.എം, സുരേഷ്. കെ.എം, ജീശേഷ് കുമാർ,ജയൻ. എം.പി, രതീശൻ.കെ.കെ, ടി.കെ വിജയൻ, അനൂപ് കുമാർ, ബിജു.കെ.കെ, അസ്‌ലം എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, SILVER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.