കല്ലറ . കല്ലറ പകൽവീട് വയോജന ക്ലബിന്റെ ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. ശാരിക യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി ഐ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോഹരൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കോർഡിനേറ്റർ ജോജി ജോസഫ്, ഏഴാം വാർഡ് മെമ്പർ അമ്പിളി, എട്ടാം വാർഡ് മെമ്പർ ജോയി കൽപ്പകശേരി, മുൻ പഞ്ചായത്ത് അംഗം ഗോപിനാഥൻ ചിങ്ങനാപുരം, കൃഷ്ണൻ വട്ടുകുളം എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് തോമസ് മണപ്പാടൻ സ്വാഗതവും കമ്മറ്റി അംഗം വിജയമ്മ ശശി നന്ദിയും പറഞ്ഞു.