SignIn
Kerala Kaumudi Online
Thursday, 19 September 2024 4.39 AM IST

25 വേദികളിലായി 115 പരിപാടികളുമായി 'ചെങ്ങന്നൂർ പെരുമ'

Increase Font Size Decrease Font Size Print Page

മാന്നാർ: കേരള സർക്കാർ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് നവംബർ അഞ്ചിന് പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടത്തുമെന്ന് ചെയർമാൻ സജി ചെറിയാൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുന്നോടിയായി ചെങ്ങന്നൂർ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും നഗരസഭകളിലുമായി വിവിധ സാംസ്കാരിക- കലാപരിപാടികൾ സംഘടിപ്പിക്കും. 45 ഗോത്രകലകൾ, രണ്ട് നാടകങ്ങൾ, 11 ക്ലാസിക്കൽ കലാരൂപങ്ങൾ, കഥാപ്രസംഗങ്ങൾ, നാടൻപാട്ടുകൾ, കവിയരങ്ങുകൾ, കഥാമേളകൾ, ഗാനമേളകൾ എന്നിങ്ങനെ 115 പരിപാടികൾ 25 വേദികളിൽ 14 ദിവസങ്ങളിലായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. മന്ത്രിമാർ, സാംസ്കാരിക നായകർ, സിനിമ താരങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആൾക്കാരുടെ സാന്നിദ്ധ്യമുള്ള വേദികളിൽ സമൂഹത്തിന്റെ വിവിധ രംഗങ്ങ ളിൽ ശ്രദ്ധേയരായവരെയും നാടിന് രൂപം നൽകിയ അടിസ്ഥാന ജനതയെയും ആദരിക്കും. 23 ന് പകൽ മൂന്നിന് മാന്നാർ പരുമലക്കടവിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. പത്തുനാൾ നീണ്ടുനിൽക്കുന്ന മാന്നാർ മഹോത്സവം ദശരാത്രം എന്ന പേരിൽ നായർ സമാജം സ്കൂൾ മൈതാനിയിൽ ആരംഭിക്കും. ഇതിനോടനുബന്ധിച്ച് വിവിധ നാടൻ കരകൗശല ഉത്പന്നങ്ങൾ ഭക്ഷ്യവിഭവങ്ങൾ പുസ്തകങ്ങൾ എന്നിവയുടെ പ്രദർശന - വിപണന മേളയും നടക്കും. 24 മുതൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ചെങ്ങന്നൂരാദിയെ അനുസ്മരിക്കുന്ന ആദി മഹോത്സവം പുലിയൂരിലും, 25 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന പഴയകാല ചലച്ചിത്രങ്ങളുടെ പ്രദർശനം സന്തോഷ് ടാക്കീസ് എന്ന പേരിൽ മുണ്ടൻകാവിലും നടക്കും. ചെങ്ങന്നൂർ നഗരസഭയിൽ മൂന്ന് ദിവസങ്ങളിലും മറ്റു പഞ്ചായത്തുകളിൽ രണ്ട് ദിവസങ്ങളിലുമായി വിവിധ പരിപാടികൾ അരങ്ങേറും. സമ്മേളന വേദികളിലും ചെങ്ങന്നൂർ മണ്ഡലത്തിലെ വിവിധ കലാലയങ്ങളിലുമായി 15സെമിനാറുകളും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടക്കും. വാർത്താ സമ്മേളനത്തിൽ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജി.വിവേക്, റിസപ്ഷൻ കമ്മിറ്റി കൺവീനർ ജി. കൃഷ്ണകുമാർ, അഡ്വ. സുരേഷ് മത്തായി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.