കുഴിക്കാലാ : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കുഴിക്കാല സി.എം.എസ് ഹൈസ്കൂളിന്റെയും ഡോ.ജോർജ്ജ് മാത്യു മെമോറിയൽ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി പോസ്റ്റർ പ്രദർശനം മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഡോ.ജോർജ്ജ് മാത്യു മെമോറിയൽ ട്രസ്റ്റ് ചെയർമാൻ വിക്ടർ ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഗാന്ധി സ്മൃതിസംഗമം ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. അവാർഡ് ദാനം പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.പ്രിൻസ് ജോൺ, പ്രിൻസിപ്പാൾ ഡോ. ജെഗി ഗ്രെയ്സ് തോമസ്, വാർഡ് മെമ്പർ വൽസല വാസു, ഹെഡ്മാസ്റ്റർ ഷിബു ജോയി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സുനിതാ പോൾ, പ്രോഗ്രാം കൺവീനർ പ്രസാദ് പി.ടൈറ്റസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |