കിളിമാനൂർ: കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ അക്കാഡമിക് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാദമിക ശില്പശാല സംഘടിപ്പിച്ചു. നവകേരള സൃഷ്ടിയും പാഠ്യ പദ്ധതി പരിഷ്കരണവും എന്ന പേരിലുള്ള ശില്പശാല കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ജവാദ് വിഷയാവതരണം നടത്തി. ജില്ലാ എക്സിക്യൂട്ടിവുമാരായ വി.ആർ.സാബു, കെ.വി.വേണുഗോപാൽ കമ്മിറ്റി അംഗങ്ങളായ ആർ.കെ.ദിലീപ് കുമാർ,എസ്.സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു.ആർ.ഉപജില്ലാ നേതാക്കളായ ജിതേഷ്.എസ്,ജിനു ജെ ജോൺ ,വി.രാജേഷ്, ടി.വിനോദ്,ഷെഹിൻ പി.എം, ലതാകുമാരി എന്നിവർ നേതൃത്വം നൽകി. ഉപജില്ലാ പ്രസിഡന്റ് എസ്.ഷമീർ ഷൈൻ അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ സെക്രട്ടറി നവാസ് കെ സ്വാഗതവും വൈസ് പ്രസിഡന്റ് അനൂപ് വി നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |