പാനൂർ: ഗാന്ധി, ജെ.പി, ലോഹ്യ അനുസ്മരണവും പി.ആർ. ചരമവാർഷികാചരണ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗവും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് എൻ. ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ, കെ.പി. ചന്ദ്രൻ, വി.കെ. കുഞ്ഞിരാമൻ, പി.കെ. പ്രവീൺ, ഒ.പി. ഷീജ, ഉഷ രയരോത്ത്, രവീന്ദ്രൻ കുന്നോത്ത് തുടങ്ങിയവർ സംസാരിച്ചു. പി. ദിനേശൻ സ്വാഗതവും സി.കെ.ബി. തിലകൻ നന്ദിയും പറഞ്ഞു.
എം.വി. ശ്രേയാംസ് കുമാർ, കെ.പി. മോഹനൻ എം.എൽ.എ, കെ.പി. ചന്ദ്രൻ, വി.കെ. കുഞ്ഞിരാമൻ, പത്മജാ ഭരതൻ എന്നിവർ രക്ഷാധികാരികളും പി.കെ.പ്രവീൺ ചെയർമാനും പി. ദിനേശൻ ജനറൽ കൺവീനറും, എൻ. ധനഞ്ജയൻ ട്രഷററുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |