കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ബ്ലോക്കിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെത്തിയ സംഭവത്തിൽ ജയിൽവകുപ്പും കണ്ണൂർ ടൗൺ പൊലിസും അന്വേഷണമാരംഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിൽ നിന്ന് തെങ്ങിന്റെ മുകളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഫോണുകൾ. മൂന്ന് മൊബൈൽ ഫോണുകളാണ് പിടികൂടിയത്. ഈക്കഴിഞ്ഞ ഹർത്താൽ ദിനത്തിൽ വിവിധ പ്രദേശങ്ങളിൽ അക്രമം നടത്തി അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന നാൽപതോളം പ്രവർത്തകരാണ് ആറാംബ്ലോക്കിലുള്ളത്. ഇവർ ഉപയോഗിച്ചതാണോ ഫോണുകളെന്ന് പരിശോധിച്ചു വരികയാണ്.സ്മാർട് ഫോണുകൾക്കു പകരം സാധാരണ ബാറ്ററി ഊരിമാറ്റുന്ന തരത്തിലുള്ള ഫോണുകളാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |