തിരുവനന്തപുരം: പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ,രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി തുടങ്ങി ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും കാണാൻ ഇന്നു മുതൽ പുത്തരിക്കണ്ടം നായനാർ പാർക്കിലെ അക്വ ആൻഡ് പെറ്റ്സ് ഷോയിലെത്തിയാൽ മതി. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. അലങ്കാരമത്സ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം പിന്നണി ഗായിക രാജലക്ഷ്മി നിർവഹിക്കും. കൗൺസിലർ സിമി ജ്യോതിഷ്,ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, സഹകരണ ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും. നോംസ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ വർണമത്സ്യ കർഷകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഒരുക്കുന്ന മേള 24 ന് സമാപിക്കും. പ്രവേശനം രാവിലെ 10.30 മുതൽ രാത്രി 9 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |