കുറ്റ്യാടി: ഡിസംബർ 17, 18, 19 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി കുന്നുമ്മൽ ഏരിയയിലെ മുഴുവൻ തൊഴിലാളികളും കുടുംബങ്ങളും രംഗത്തിറങ്ങാൻ സി.ഐ.ടി.യു കുന്നുമ്മൽ ഏരിയാ പ്രവർത്തകയോഗം തീരുമാനിച്ചു. കക്കട്ടിലിൽ നടന്ന പ്രവർത്തകയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ടി.കെ ബിജു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ വി.നാണു, എം.കെ ശശി, കെ.കെ സുരേഷ്, ഏ.കെ.നാരായണി, എന്നിവർ പ്രസംഗിച്ചു. സി.ഐ.ടി.യു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ.എം റഷീദ് സ്വാഗതവും കെ.ടി.രാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |