മാരാമൺ : ഡോ.ജോസഫ് മാർത്തോമ്മായുടെ അനുസ്മരണവും പഠന സമ്മേളനവും മലങ്കര ഹെറിറ്റേജ് സ്റ്റഡി ഫോറത്തിന്റെ അഭിമുഖ്യത്തിൽ 18ന് ഉച്ചയ്ക്ക് ശേഷം 2.30 ന് മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ നടക്കും. റവ.സാം ടി കോശി പ്രബന്ധം അവതരിപ്പിക്കും. വികാരി ജനറാൾ റവ.സ്കറിയ എബ്രഹാം മോഡറേറ്ററാകും. സെമിനാറിൽ വികാരി ജനറാൾ റവ. സി.കെ.മാത്യു ,റവ.സഖറിയ ജോൺ, ഡോ.ജോർജ് മാത്യു കുറ്റിയിൽ, ഡോ. ജോർജ് വർഗീസ് മല്ലപ്പള്ളി എന്നിവർ പ്രഭാഷണം നടത്തും. ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ റവ.ടി.കെ.മാത്യു അദ്ധ്യക്ഷത വഹിക്കും. മുൻസഭാ അത്മായ ട്രസ്റ്റി അഡ്വ. സുരേഷ് കോശി പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |