കളമശേരി: സി.ഐ.ടി.യു ജില്ലാസമ്മേളനം ഏലൂരിൽ 19, 20 തീയതികളിൽ നടക്കും. പി.എം.അലി നഗറിൽ (സാന്തോം ഹാൾ, കുറ്റിക്കാട്ടുകര) പ്രതിനിധി സമ്മേളനവും ഇ.ബാലാനന്ദൻ നഗറിൽ (പുതിയറോഡ് കവല) പൊതുസമ്മേളനവും നടക്കും.
പി.എസ്.സലീമിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ പ്രചാരണം ഇന്നലെ രാവിലെ ഫാക്ട് കവലയിൽ സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. വൈകിട്ട് പാതാളം കവലയിൽ ഗായകസംഘത്തിന്റെ സമാപനവും തോമസ് ആലുവയുടെ ചാക്യാർകൂത്തും വടംവലി മത്സരവും നടന്നു. ജില്ലാ ട്രഷറർ സി.കെ.പരീത് മത്സരം ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 8ന് കൊടിമരജാഥ ഏലൂർ അബ്ദുൾ റസാക്ക് സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് പുതിയറോഡ് കവലയിൽ സമാപിക്കും. എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരിയിൽ പതാകജാഥ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് വനിതകൾക്കായി ഒപ്പന മത്സരം തിരുവാതിര മത്സരം, തെരുവ് നാടകോത്സവം എന്നിവ നടക്കും.
നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും. പൊതുസമ്മേളനത്തിൽ മന്ത്രി പി.രാജീവ്, കെ.ചന്ദ്രൻപിള്ള, കെ.പി.സഹദേവൻ, എസ്.ശർമ്മ, കെ.എൻ.ഗോപിനാഥ്, ദീപ കെ.രാജൻ, യു.പി.ജോസഫ് എന്നിവർ പ്രസംഗിക്കും.
കളമശേരിയിൽ നടന്ന പത്രസമ്മേളനത്തിൽ കെ.ചന്ദ്രൻ പിള്ള, കെ.എൻ.ഗോപിനാഥ്, പി.ആർ.മുരളീധരൻ, മുജീബ് റഹ്മാൻ, ജോൺ ഫർണാണ്ടസ്, എ.ഡി. സുജിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |