ആലപ്പുഴ: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിൽ പുത്തൻ വെളി ഹരിദാസും കുടുംബവും ചേർന്ന് മൂന്ന് ഏക്കറിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ , എസ്.ഡി.അനില, വി.സുദർശനൻ , വി.വേണുഗോപാൽ, സുമേഷ് , ഹരിദാസ് എന്നിവർ പങ്കെടുത്തു.
ഹരിദാസും ഭാര്യ സുമയും മകൻ സുമേഷും മരുമകൾ രേഷ്മയും ചേർന്നാണ് കൃഷിയിടത്തിൽ ജോലികൾ ചെയ്യുന്നത്.
പയർ, പാവൽ, പടവലം, വെണ്ട, പീച്ചിൽ, കുക്കുമ്പർ, പച്ചമുളക്, തക്കാളി തുടങ്ങി വിവിധ ഇനങ്ങളിലായുള്ള കൃഷിയിൽ നൂറു മേനി വിളവാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |