SignIn
Kerala Kaumudi Online
Sunday, 22 September 2024 6.44 AM IST

ലീഡിംഗ് ചാനലിലെ മണൽവാരൽ , ആഴം കൂട്ടാൻ ആളുണ്ട്, അനുമതി മാത്രം മതി!

Increase Font Size Decrease Font Size Print Page
photo
ലീഡിംഗ് ചാനലിൽ തോട്ടപ്പള്ളി ഭാഗത്തെ ഡ്രഡ്ജിംഗ് നിലച്ച അവസ്ഥയിൽ

# സർക്കാരി​നെ സമീപി​ക്കാനൊരുങ്ങി​ പുറക്കാട് പഞ്ചായത്ത്

ആലപ്പുഴ: തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെ ഡ്രഡ്ജിംഗ് നിലച്ച സാഹചര്യത്തിൽ ആഴം വർദ്ധിപ്പിക്കാനുള്ള അനുമതി പുറക്കാട് പഞ്ചായത്തിന് നൽകണമെന്ന് ആവശ്യം. ദേശീയ ജലപാതയ്ക്കും സ്പിൽവേ പാലത്തിനും ഇടയിലുള്ള ജലാശയത്തിൽ നിന്ന് മണൽ നീക്കം ചെയ്യാനുള്ള അനുമതിയാണ് പഞ്ചായത്ത് തേടുന്നത്.

ജലസേചന വകുപ്പ് പുറക്കാട് പഞ്ചായത്തുമായി ധാരണയുണ്ടാക്കി 2005ൽ തൊഴിലാളികളെക്കൊണ്ട് മണൽ വാരി ആഴംകൂട്ടിയിരുന്നു. അന്ന് പഞ്ചായത്തിന് അഞ്ചു ലക്ഷം രൂപ തനത് ഫണ്ടിലേക്ക് ലഭിച്ചു. അതേ മാതൃകയിൽ ആഴം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. മണൽ വാരാൻ വള്ളക്കാർക്ക് അനുമതി നൽകിയാൽ പുറക്കാട്, കരുവാറ്റ, അമ്പലപ്പുഴ, തകഴി, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളിലെ 300ൽ അധികം മണൽവാരൽ തൊഴിലാളികൾക്ക് വരുമാന മാർഗമാകും. ഇതോടൊപ്പം കുറഞ്ഞ നിരക്കിൽ മണൽ സാധാരണക്കാർക്ക് വാങ്ങാനും കഴിയും.

പ്രളയക്കെടുതിയുടെ തീവ്രത കുറയ്ക്കാൻ 2019ൽ ആണ് ലീഡിംഗ് ചാനലിൽ ആഴം വർദ്ധിപ്പിക്കൽ ആരംഭിച്ചത്. പക്ഷേ, ഇതുവരെ 15 ശതമാനം മണൽ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിലെ 11 കിലോമീറ്ററിൽ ആഴം കൂട്ടി 3.12 ലക്ഷം ക്യുബിക് മീറ്റർ മണലാണ് നീക്കം ചെയ്യേണ്ടത്. വീയപുരം തുരുത്തേൽ ഭാഗത്തു നിന്ന് ആരംഭിച്ച ആഴം വർദ്ധിപ്പിക്കൽ ജോലികൾ പാണ്ടി പാലം വരെ എത്താൻ മൂന്ന് വർഷമെടുത്തു. തോട്ടപ്പള്ളി വരെ എന്നെത്തുമെന്ന് ഒരുറപ്പുമില്ല.

# ചേതമില്ലാത്ത ഉപകാരം!

പുഴകളിൽ നിന്നും ആറുകളിൽ നിന്നും മണൽവാൽ നിരോധിച്ചതാണ് പ്രതിസന്ധിയായത്. ലീഡിംഗ് ചാനലിലെ മണൽ വള്ളം തൊഴിലാളികളാണ് നീക്കിയിരുന്നത്. നിരോധനം വന്നതോടെ പൊലീസും

രംഗത്തിറങ്ങി. പ്രളയത്തിൽ മലയോരത്ത് നിന്നുള്ള മണലും ചെളിയും അടിഞ്ഞ് വീണ്ടും ആഴം കുറഞ്ഞു. മുട്ടറ്റം വെള്ളം മാത്രമാണ് പലഭാഗത്തും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ നിയോഗിച്ചാൽ സർക്കാരിന് അധിക ബാദ്ധ്യതയില്ലാതെ ആഴം വർദ്ധിപ്പിക്കാനാകും. ഒരു തൊഴിലാളിക്ക് പ്രതിദിനം മിനിമം 500 ക്യുബിക് അടി മണൽ നീക്കാനാകും.

ലീഡിംഗ് ചാനൽ ഭാഗത്തെ ആഴം വർദ്ധിപ്പിക്കാനുള്ള അനുമതിക്കായി പഞ്ചായത്ത് സർക്കാരിനെ സമീപിക്കും. അനുമതി ലഭിച്ചാൽ മണൽവാരൽ തൊഴിലാളികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് മണൽ നൽകാനും കഴിയും. പഞ്ചായത്തിനും വരുമാനമാകും

എ.എസ്.സുദർശനൻ, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, പുറക്കാട്

ചാനലിലെ മണൽ നീക്കം ചെയ്യാൻ 2005ൽ ജലസേചന വകുപ്പ് പുറക്കാട് പഞ്ചായത്തുമായി ധാരണയുണ്ടാക്കി ആഴം കൂട്ടിയിരുന്നു. ആ ഉത്തരവ് നിലനൽക്കുന്നതിനാൽ പഞ്ചായത്ത് സമിതി അത് പുനസ്ഥാപിച്ച് ആഴം വർദ്ധിപ്പിക്കുന്ന ജോലി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടത്തണം

എം.എച്ച്.വിജയൻ, മുൻ പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, പുറക്കാട്

ആഴം വർദ്ധിപ്പിക്കാനുള്ള അനുമതി പഞ്ചായത്തിന് നൽകിയാൽ പാസ് സംവിധാനം ഏർപ്പെടുത്തി വള്ളത്തൊഴിലാളികളെ ഉപയോഗിച്ച് മണലും ചെളിയും നീക്കം ചെയ്തു വേഗത്തിൽ ആഴം വർദ്ധിപ്പിച്ച് നീരോഴുക്ക് സുഗമമാക്കാം

എസ്.സുഗതൻ, പൊതുപ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.