തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവരിൽ സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പഠിക്കുന്നവരും കുടുംബ വാർഷിക വരുമാനം 4,50,000 രൂപയിൽ കൂടാത്തവരുമായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം.
രണ്ട് വർഷത്തെ പരിശീലനത്തിന് 20,000 രൂപയോ പരിശീലന സ്ഥാപനം ഈടാക്കുന്ന ഫീസോ നൽകും. നിശ്ചിത മാത്യകയിലുള്ള അപേക്ഷ, അസൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി സഹിതം ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് 31നകം നൽകണം. വിവരങ്ങൾക്ക്: 0487 - 2360381.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |