പെരുമ്പുഴ: ഇളമ്പള്ളൂർ പഞ്ചായത്തിലെ കന്യാകുഴിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ആംബുലൻസിന്റ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള നിർവഹിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് വേ ഒഫ് ഇന്ത്യ എന്ന സംഘടനയാണ് ആംബുലൻസ് ആരോഗ്യ കേന്ദ്രത്തിന് സംഭാവനയായി നൽകിയത്. ഇളമ്പള്ളൂർ പഞ്ചായത്തിനുള്ളിൽ ആംബുലൻസിന്റെ സേവനം ലഭ്യമാകും.വൈസ് പ്രസിഡന്റ് ജലജ ഗോപൻ അദ്ധ്യക്ഷയായി.മെഡിക്കൽ ഓഫിസർ ഡോ.സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, പഞ്ചായത്ത് സെക്രട്ടറി എം.വിജയൻ,വാർഡ് അംഗങ്ങളായ ഗീത മുരളീധരൻ, അനിൽകുമാർ, സാം വർഗീസ്, സ്വാതി ശങ്കർ, ബിനു കുമാർ, സൈഫുദ്ദീൻ, സെന്റ വിൻസെന്റ് കോൺവെന്റിലെ സിസ്റ്റർമാരായ എലിസബത്ത്, സ്നേഹ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |