അമ്പലപ്പുഴ: കോഴിക്കോട് ഗാന്ധി സ്ക്വയറിലെ മഹാത്മ ഗാന്ധിപ്രതിമ നശിപ്പിച്ചതിൽ സർവ്വോദയ-- മിത്ര മണ്ഡലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു .കുറ്റവാളികളെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡൻറ് ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു . എം ഡി സലിം ,രാജു പള്ളിപ്പറമ്പിൽ ,ആശ കൃഷ്ണാലയം ,എസ് മണിയമ്മ ,പി പൊന്നൻ, വി.വി.തോമസ് കുട്ടി വാഴപ്പള്ളിക്കളം, ഗ്രേസ് ബിജോ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |