ആലപ്പുഴ: 11ാമത് കാർഷിക സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടി അഡ്വ.എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ഡയറക്ടർ (പ്രൈസസ്) ബി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സെൻസസിന്റെ ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ വഴി ജില്ലയിലെ ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കും. ഭൂമിയുടെ ഉടമസ്ഥർ, അവർ താമസിക്കുന്ന സ്ഥലം, ഭൂമിയിൽ നിലവിൽ കൃഷി ചെയ്യുന്നവരുടെ വിശദാംശങ്ങൾ തുടങ്ങിയവയാണ് മൊബൈൽ ആപ്പ് വഴി ശേഖരിക്കുക. എന്യൂമറേറ്റർമാർക്കുള്ള താലൂക്ക് തല പരിശീലത്തിന് ശേഷമാകും സെൻസസ് ആരംഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |