കളമശേരി: അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് കൊച്ചി സർവകലാശാലാ കാമ്പസിൽ ബുധനാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കേസെടുത്ത കളമശേരി പൊലീസ് നാലു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. നാലു പരാതികളിലായി കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 60 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാനൂരിൽ യുവാവ് പെൺകുട്ടിയെ കഴുത്തറുത്തു കൊന്നതുമായി ബന്ധപ്പെട്ട് 'അവൾ തേച്ചു, അവൻ ഒട്ടിച്ചു" എന്ന അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കനത്ത പൊലീസ് ബന്തവസിലാണ് കാമ്പസ്. ഇന്നലെ അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |