പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 577ാം നമ്പർ തൈക്കാട്ടുശേരി സുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവം ഇന്ന് മുതൽ 30 വരെ നടക്കും. 28 ന് രാവിലെ സ്കന്ദപുരാണ പാരായണം, തുടർന്ന് ലളിതാസഹസ്രനാമം. വൈകിട്ട് 7.30 ന് ഗാനമേള. 29 ന് പകൽ 11.30 ന് പ്രഭാഷണം, വൈകിട്ട് 5ന് നാദലയാർച്ചന 7 ന് സഹസ്രദീപക്കാഴ്ച 7.30 ന് ഗുരുകുലം വിദ്യാർത്ഥികളുടെ നൃത്ത സന്ധ്യ . 30 ന് മഹോത്സവം. രാവിലെ പാൽക്കാവടി 9 ന് സമൂഹപ്രാർത്ഥന, ഭദ്രദീപ പ്രകാശനം ബിബി ജോർജ് നിർവ്വഹിക്കും. 10 ന് കാവടി വരവ്, ദ്രവ്യ സമർപ്പണം നടൻ ജയകൃഷ്ണൻ നിർവ്വഹിക്കും. തുടർന്ന് വിശേഷാൽ പമ്പമേളം. യു ആർ ജയചന്ദ്രൻ, സി.ബി ബാബു, പി.വി. ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |