പാലക്കാട്: 'സിഗ്നേച്ചർ' സിനിമയുടെ മൂന്നാമത്തെ പാട്ട് ഇന്ന് റിലീസ് ചെയ്യും. സുമേഷ് പരമേശ്വരൻ സംഗീത സംവിധാനം നിർവഹിച്ച് ഭദ്ര രാജിൻ പാടിയ ഗാനം വൈകുന്നേരം അഞ്ചിന് സംഗീതജ്ഞൻ പ്രകാശ് ഉള്ളേരിയുടെ പുത്തൂരിലുള്ള 'തത്വ' സ്റ്റുഡിയോയിൽ വച്ചാണ് റിലീസ് ചെയ്യുന്നത്. പാലക്കാട് നിന്നും നിരവധി കലാകാരന്മാർ ഒത്തുചേരുന്ന മനോജ് പാലോടന്റെ രണ്ടാമത്തെ സിനിമയായ 'സിഗ്നേച്ചർ' നവംബർ 11ന് തിയറ്ററുകളിലെത്തും. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ഗോത്രവർഗക്കാരായ നിരവധിപേർ അഭിനയിച്ചിട്ടുണ്ട്.
നാഷണൽ അവാർഡിന് ശേഷം നഞ്ചിയമ്മ പാടുന്ന സിഗ്നേച്ചറിലെ 'അട്ടപ്പാടി സോംഗ്' നവംബർ അഞ്ചിന് എറണാകുളത്ത് വച്ച് റിലീസ് ചെയ്യും. സംവിധായകൻ മനോജ് പാലോടൻ പത്ത് വർഷമായി പാലക്കാട് മണലി, ജീവൻ നഗറിലാണ് താമസിക്കുന്നത്.
നടൻ ഷാജു ശ്രീധർ സിനിമയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫാദർ ബാബുതട്ടിലിന്റേതാണ് സ്ക്രിപ്റ്റ്.
കാർത്തിക് രാമകൃഷ്ണൻ, സുനിൽ തിരുനെല്ലായ്, ഷമീർ തോട്ടിങ്കൽ, കുത്തുസ് തേങ്കുറിശ്ശി, ജോസ് ചാലക്കൽ, രവി തരൂർ, സുരേഷ്, അരുൺ കഞ്ചിക്കോട് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |