വെമ്പായം:വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയ വിനിമയം മെച്ചപെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഗൊടെക് പദ്ധതി കന്യാകുളങ്ങര ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.വി.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.7,8 ക്ലാസിലുള്ള തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്കാണ് പദ്ധതി നടപ്പിലാക്കുന്നത്.പി.ടി.എ പ്രസിഡന്റ് എ.അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് ട്യൂട്ടർ ഡോ.മനോജ് ചന്ദ്രസേനൻ ക്ലാസെടുത്തു.പ്രഥമാദ്ധ്യാപിക ജി.എസ്.ഷിജു,എസ്.എം.സി ചെയർമാൻ എസ്.വിജയൻ,ഇംഗ്ലീഷ് അദ്ധ്യാപകരായ മഞ്ജു കെ.കെ,വൃന്ദ.കെ.വിജയൻ,മാസ്റ്റർ അഫ്നൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |