തിരുവനന്തപുരം: ദേശീയ ആയുർവേദ വാരാചരണത്തിന്റെ ഭാഗമായി കടകംപള്ളി ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ചാക്ക ഐ.ടി.ഐയിൽ നടത്തിയ ബോധവത്കരണ ക്ളാസ് സാഹിത്യകാരിയും സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുമായ കെ.എ. ബീന ഉദ്ഘാടനം ചെയ്തു. ശാരീരിക മാനസിക ആരോഗ്യത്തിന് ആയുർവേദം ഫലപ്രദമാണെന്ന് അവർ പറഞ്ഞു. ' ആരോഗ്യത്തിന് ആയുർവേദം' എന്ന വിഷയത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ബോധവത്കരണം നടത്തി. കോളേജ് പ്രിൻസിപ്പൽ സുരേഷ് കുമാർ, സീനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ. ശിവകുമാരി, ഡോ. സുമി, ഡോ. നിഷ എന്നിവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |