തൃശൂർ: ജ്യോതിഷ പരിഷത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷമായി നടക്കുന്ന ഗ്ലോബൽ ജ്യോതിഷ സെമിനാർ പ്രസിഡന്റ് അഡ്വ.എ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷനായി. കർമ്മരഹസ്യം ജ്യോതിഷത്തിലൂടെ എന്ന വിഷയത്തിൽ വിനോദ്പണിക്കർ പ്രബന്ധം അവതരിപ്പിച്ചു. പത്തോളം ജ്യോതിഷ സംഘടനാ സാരഥികളെ ആദരിച്ചു. ഷൊർണൂർ ബാലകൃഷ്ണൻ പണിക്കർ, സദനം നാരായണ പൊതുവാൾ, ഉണ്ണിരാജൻ കുറുപ്പ്, ചെത്തല്ലൂർ വിജയകുമാർ, മധുസൂദനൻ പീച്ചറക്കൽ, ഭാഗവത ശ്രീമാധവൻ നമ്പൂതിരി, ശിവദാസൻ നെല്ലങ്കര വിനോദ് കുമാർ ചൊവ്വര, ശ്രേയസ് എസ്.നമ്പൂതിരി, വരുൺപണിക്കർ കളമശ്ശേരി, ജനറൽ സെക്രട്ടറി കോലഴി സുരേന്ദ്ര പണിക്കർ എന്നിവർ സംസാരിച്ചു. സുവർണ്ണജൂബിലി ആഘോഷം നവംബർ 26 ന് എം.ജി റോഡിലുള്ള ശങ്കര ഹാളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |